അമ്പലപ്പുഴ: ജനപ്രതിനിധികളുടെ യോഗം വിളിച്ചുചേർത്ത് മന്ത്രി എം. ലിജു. ജില്ലയിലെ മഴക്കെടുതിയും മുന്നൊരുക്കങ്ങളും വിലയിരുത്തുന്നതിനുവേണ്ടി മന്ത്രി ഇന്നലെ രാവിലെയാണ് ജനപ്രതിനിധികളുടെ യോഗം വിളിച്ചു ചേർത്തത്. ഓൺലൈനായി ചേർന്ന യോഗത്തിൽ എംഎല്‍എ മാരായ ജി. സുധാകരൻ, ഷാനിമോൾ ഉസ്മാൻ, സജി ചെറിയാൻ, റെജി ചെറിയാൻ, എ.ഡി. തോമസ് എന്നിവർ പങ്കെടുത്തു. നിലവിലെ സാഹചര്യം വിലയിരുത്തിയതിനൊപ്പം വരും മണിക്കൂറുകളിൽ പുലർത്തേണ്ട ജാഗ്രത സംബന്ധിച്ചും ചർച്ച ചെയ്തു.
ഏത് അടിയന്തര ഘട്ടമുണ്ടായാലും നേരിടാൻ സർക്കാർ സംവിധാനങ്ങൾ സജ്ജമാണെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും ജില്ലയുടെ ചുമതല കൂടിയുള്ള മന്ത്രി വ്യക്തമാക്കി.